 
വാഴമുട്ടം : 36- ാമത് ദേശീയ ഗെയിംസിന് മുന്നോടിയായി കേരള റോളർ സ്കേറ്റിംഗ് ടീം പരിശീലനം ആരംഭിച്ചു. വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് സെന്ററിൽ ആരംഭിച്ച ക്യാമ്പ് ജീല്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി. വി .റെഡ്ഡി അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. പ്രകാശ് ബാബു മുഖ്യാതിഥിയായിരുന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ആർ. പ്രസന്നകുമാർ, ,റോളർ സ്കേറ്റിംഗ് അസോസിയേഷൻ സംസ്ഥാന ട്രഷറർ കെ .ശശിധരൻ, നാഷണൽ സ്‌പോർട്‌സ് വില്ലേജ് മാനേജർ രാജേഷ് ആക്ലേത്ത് ,ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ചാർളി, മനോജ്, വിനായക്, സുനിതാ മനോജ്, സംസ്ഥാന കോച്ച് എസ്. ബിജു, ദേശീയ താരം അഭിജിത് അമൽരാജ്, സുജ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.