 
മല്ലപ്പള്ളി : വായ്‌പ്പൂര് സർവീസ് സഹകരണബാങ്കിൽ കൺസ്യൂമർ ഫെഡിന്റെ ഓണം വിപണി ആരംഭിച്ചു. കോട്ടാങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് വിപണി ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഒ.കെ.അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു., ബാങ്ക് വൈസ് പ്രസിഡന്റ് ഫസീല ബീവി, ഭരണസമിതി അംഗങ്ങളായ എ.ജെ.ജോസഫ്, തോമസ് മാത്യു, അനീഷ് ബാബു, സെക്രട്ടറി ടി.എ.എം. ഇസ്മായിൽ, തോമസ് ജോൺ എന്നിവർ പ്രസംഗിച്ചു. പൊതു വിപണി വിലയുടെ അൻപതു ശതമാനം വരെ സബ്‌സിഡി നിരക്കിലാണ് പലവ്യഞ്ജനങ്ങൾ അൽകുന്നത്.