തിരുവല്ല: കേരളത്തിന്റെ സൃഷ്ടിയിൽ നിർണായകമായ പങ്കുവഹിച്ചവരാണ് കണ്ണശ കവികളെന്ന് മുൻമന്ത്രി എം.എ. ബേബി പറഞ്ഞു. കണ്ണശ ദിനാചരണത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.. വിപ്ലവ ഗായിക പി.കെ.മേദിനിക്ക് കണ്ണശപുരസ്കാരം എം.എ.ബേബി നൽകി. കണ്ണശ സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഡോ.വർഗീസ് മാത്യു അദ്ധ്യക്ഷനായി. കായംകുളം എം.എസ്.എം.കോളേജ് മുൻ മലയാളവിഭാഗം മേധാവി ഡോ.എം.കെ. ബീന കണ്ണശപ്രഭാഷണം നടത്തി. അഡ്വ.ഫ്രാൻസിസ് വി.ആന്റണി, എ.ഗോകുലേന്ദ്രൻ,​ അഡ്വ.ആർ സനൽകുമാർ,പ്രൊഫ.എ ലോപ്പസ്, എം.പി.ഗോപാലകൃഷ്ണൻ, അഡ്വ.സുധീഷ് വെൺപാല, ബിനിൽകുമാർ, ലതാപ്രസാദ്, ബിനീഷ് കുമാർ, സോജിത് സോമൻ, രജ്ഞിത് രാജൻ, പി.രാജേശ്വരി, ജി.സുജ, ജോസഫ് തോമസ്, ഹരികൃഷ്ണൻ എസ്.പിള്ള, പി.ആർ.മഹേഷ് കുമാർ എന്നിവർപ്രസംഗിച്ചു.