 
പത്തനംതിട്ട: ശബരിമല ശ്രീകോവിൽ മേൽക്കൂരയുടെ അറ്റകുറ്റപ്പണി തുടരുന്നു. തുരുമ്പിച്ച ആണികൾ മാറ്റുന്ന ജോലികളാണ് ഇന്നലെ നടന്നത്. ഒരിഞ്ച് ആണിക്ക് പകരം ഒന്നര ഇഞ്ച് ആണി ഉപയോഗിച്ചാണ് ചെമ്പുപാളികൾ ഉറപ്പിക്കുന്നത്. മഴയില്ലെങ്കിൽ മൂന്ന് ദിവസത്തിനുള്ളിൽ പണികൾ തീർന്നേക്കും. സിലിക്കൺ പശ ഒട്ടിക്കാൻ വെയിൽ ആവശ്യമാണ്. ഇന്നലെ ഉച്ചയ്ക്ക് സന്നിധാനത്ത് നല്ല വെയിലുണ്ടായിരുന്നു.