ഇളമണ്ണൂർ : ഏനാദിമംഗലം പഞ്ചായത്തിലെ പുതുവൽ ജംഗ്ഷന് സമീപം മാലിന്യം തള്ളിയവരെ കണ്ടെത്തിയ അധികൃതർ മാലിന്യം അവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശങ്കർ മാരൂർ,​ അടൂർ എസ്. ഐ വിപിൻ ഹെൽത്ത് ഇൻസ്‌പെക്ടർ സി. പി. ആശ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്മനുള്ള ഖാൻ,​ പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി സതീശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. പഴകുളം സ്വദേശിയുടെ വാഹനം കസ്റ്റഡിയിലെടുത്തു.