correption

തട്ടിയത് 50 ലക്ഷം

പത്തനംതിട്ട: സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നടത്തിയ ആഭ്യന്തര ഒാഡിറ്റിംഗിന്റെ റിപ്പോർട്ടുകൾ പൂഴ്ത്തി. റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ദേവസ്വം വിജിലൻസ് വിശദീകരണം തേടി. ബോർഡിന്റെ കൊല്ലം, കരുനാഗപ്പള്ളി, വൈക്കം ഗ്രൂപ്പുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണത്തെ തുടർന്നാണ് ഒാഡിറ്റിംഗ് നടത്താൻ ഫൈനാൻസ് ആൻഡ് അക്കൗണ്ട്സ് ഒാഫീസർ ഉദ്യോഗസ്ഥരെ നിയോഗിച്ചത്. മൂന്ന് ഗ്രൂപ്പുകളിലുമായി 50ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായാണ് വിവരം. ദേവസ്വം ബോർഡ് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ക്രമക്കേട് കണ്ടെത്തി കുറ്റക്കാരിൽ നിന്ന് പിഴ ഇൗടാക്കാനായിരുന്നു തീരുമാനം. ഇത് അട്ടിമറിക്കാനാണ് ഒാഡിറ്റ് റിപ്പോർട്ടുകൾ പൂഴ്ത്തിയതെന്ന് സംശയിക്കുന്നു. ഒാഡിറ്റിംഗ് നടത്തിയവരും ക്രമക്കേടുകളിൽ പങ്കാളികളായവരും ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് സ്ഥലംമാറി പോകുകയും ചെയ്തു. ഇൗ വർഷം ജനുവരി ആദ്യവാരമാണ് ഒാഡിറ്റിംഗ് തുടങ്ങിയത്. നിശ്ചിത സമയത്തിനുള്ളിൽ റിപ്പോർട്ട് നൽകാത്ത ഉദ്യോഗസ്ഥരോടാണ് വിജിലൻസ് വിശദീകരണം തേടിയത്. ഫൈനാൻസ് വിഭാഗത്തിൽ സമർപ്പിച്ച ചില റിപ്പോർട്ടുകളിൽ കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ നടപടി എടുക്കാൻ കഴിഞ്ഞില്ല. ഇവ ബോർഡിന് സമർപ്പിക്കാത്തതിനാലാണ് നടപടി വൈകുന്നത്.

ക്രമക്കേട് നടന്നത്

'' പരാതികളുയർന്നിട്ടുണ്ട്. ഒാഡിറ്റ് റിപ്പോർട്ട് പരിശോധിക്കാതെ ഒന്നും പറയാൻ കഴിയില്ല.

സുബ്രഹ്മണ്യം, ദേവസ്വം വിജിലൻസ് എസ്.പി