പന്തളം: പന്തളം എൻ. എസ്. എസ്. യൂണിയനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്ന് സ്വയംസഹായ സംഘങ്ങൾക്ക് നാലു കോടി രൂപ ധനശ്രീ പദ്ധതി പ്രകാരം വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എ. കെ. വിജയൻ, ആർ.സോമൻ ഉണ്ണിത്താൻ, കെ. മോഹനൻ പിള്ള, പറന്തൽ രാമകൃഷ്ണപിള്ള, സി. ആർ. ചന്ദ്രൻ, കുസുമകുമാരി, കെ. കെ. പദ്മകുമാർ, വി. പ്രശാന്ത് കുമാർ, ജി. ശങ്കരൻ നായർ, ധനലക്ഷ്മി ബാങ്ക് മാനേജർ രശ്മി, ജയോ ,എന്നിവർ പ്രസംഗിച്ചു