പത്തനംതിട്ട : ബഫർസോൺ,പരിസ്ഥിലോല മേഖല നിയമങ്ങൾക്കെതിരെ തേക്കുതോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ വാഹനറാലി നടത്തി. തേക്കുതോട് കരിമാൻതോട്ടിൽ നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിന് വാഹനങ്ങൾ പങ്കെടുത്തു.പത്തനംതിട്ട ടൗൺ ചുറ്റി കളക്ടറേറ്റ് പടിക്കൽ സമാപിച്ചു. എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു.
ജനകീയ കൂട്ടായ്മ പ്രസിഡന്റ് ജെയിംസ് തോമസ് അദ്ധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്ക സഭ രൂപത അദ്ധ്യക്ഷൻ സാമുവേൽ മാർ ഐറേനിയസ് മുഖ്യ സന്ദേശം നൽകി. ജനകിയ കൂട്ടായ്മ ജോയിന്റ് സെക്രട്ടറി പി.ജി സന്തോഷ് കുമാർ , കിഫ് സംസ്ഥാന ലീഗിൽ സെൽ ഡയറക്ടർ ജോണി കെ. ജോർജ്, കോതകത്തു ശശിധരൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.