strike

പത്തനംതിട്ട : സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്‌സ് അസോസിയേഷൻ ഒഫ് ഭാരത് (സവാബ്) സംസ്ഥാന കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. സംസ്ഥാന കോർഡിനേറ്റർ മങ്കൊമ്പ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സാബു ഐക്കരേത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു.ഡി. വായ്പ്പൂര്, മുഖ്യ ഉപദേഷ്ടാവ് ബാബു മുതലപ്ര, ഖജാൻജി ഷാജി പഴൂർ, ഹേമ ആർ. നായർ, ഷീലാ ഡോഫിൻ, രതീഷ് മുക്കൂർ, ബിജോയ്‌സ് മല്ലപ്പള്ളി, സന്തോഷ് മല്ലപ്പള്ളി, തമ്പി അണിയറ, രവി വായുപുരം, പി.ടി.മധു, വിജയപ്പൻ എന്നിവർ സംസാരിച്ചു.