nikil
കഞ്ചാവുകടത്തുന്നതിനിടെ എക്സൈസ് സംഘത്തിന്റെ പിടിയിലായ നിഖിൽ

ചെങ്ങന്നൂർ: ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവിനെ ചെങ്ങന്നൂർ എക്സൈസ് സംഘം പിടികൂടി. പുലിയൂർ പേരിശേരി ചൈത്രം വീട്ടിൽ നിഖിൽ (29) നെയാണ് അറസ്റ്റുചെയ്തത്. ഇന്നലെ പുലർച്ചെ 6.15ന് തിങ്കളാമുറ്റം ജംഗ്ഷനു സമീപമാണ് ഇയാൾ പിടിയിലായത്. 1.650 കിലോ കഞ്ചാവ് കണ്ടെടുത്തു. ചെങ്ങന്നൂർ എക്സൈസ് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ ശ്യം ജി,​ വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി,​ പ്രിവന്റീവ് ഓഫീസർ ജി. സന്തോഷ് കുമാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) വി.അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു.