പത്തനംതിട്ട: കേരള സംഗീത നാടക അക്കാഡമി സംസ്ഥാനത്തെ 10 കേന്ദ്രങ്ങളിലായി നടത്തിവരുന്ന സോളോ ഡ്രാമ ഫെസ്റ്റിവലിന്റെ സംസ്ഥാനതല സമാപന സമ്മേളനവും നാടകമേളയും നാളെ മുതൽ 5 വരെ റാന്നിയിൽ നടക്കും. റാന്നി ഫിലിം ആൻഡ് ഫൈൻ ആർട്‌സ് സൊസൈറ്റി ( റാന്നി ഫാസ് ) യുടെ സഹകരണത്തോടെ നടക്കുന്ന മേളയിൽ 10 ഏകപാത്ര നാടകങ്ങളാണ് അവതരിപ്പിക്കുന്നത് . ഒരു നടൻ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പൂർത്തീകരിക്കുന്ന രംഗാവിഷ്‌കാരമാണ് ഏകപാത്രനാടകം . പ്രവേശനം സൗജന്യമാണ് . റാന്നി പി.ജെ.ടി ഹാളിൽ വൈകിട്ട് 6.30 നും 7.30 നും ഓരോ നാടകം വീതമാണ് അവതരിപ്പിക്കുന്നത് . നാളെ വൈകിട്ട് 5.30 ന് സംസ്ഥാനതല സമാപന സമ്മേളനം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും . കേരള സംഗീത നാടക അക്കാഡമി ചെയർമാൻ ഇൻ ചാർജ് സേവ്യർ പുൽപ്പാട്ട് അദ്ധ്യക്ഷത വഹിക്കും. അഡ്വ . പ്രമോദ് നാരായൺ എം.എൽ .എ മുഖ്യാതിഥിയായിരിക്കും . റാന്നി ഫാസ് പ്രസിഡന്റ് ബാജി രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും . നാടകകൃത്ത് ഫ്രാൻസിസ് ടി . മാവേലിക്കര, മുൻ എം,എൽ.എ രാജു എബ്രഹാം , റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ . എസ് . ഗോപി , അഡ്വ . ബിന്ദു റെജി , റെജി താഴമൺ എന്നിവർ പ്രസംഗിക്കും . വാർത്താ സമ്മേളനത്തിൽ സെക്രട്ടറി സുനിൽ മാത്യു , പ്രസിഡന്റ് ബാജി രാധാക്യഷ്ണൻ, ബിനു എസ്. നായർ, സതീഷ് എന്നിവർ പങ്കെടുത്തു.