പത്തനംതിട്ട: ഓൾ കേരള ഡ്രൈവിംഗ് സ്‌കൂൾ വർക്കേഴ്‌സ് യൂണിയൻ( സി.ഐ.ടി.യു) ജില്ലാ സമ്മേളനം സെപ്തംബർ 3 ന് കോന്നി ശബരി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ് തോമസ് എം. പട്യാനി അദ്ധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി . അനിൽകുമാർ ഉദ്ഘാടനം ചെയ്യും . ജില്ലാ സെക്രട്ടറി ഷിജു എബ്രഹാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും . ശ്യാംലാൽ , മലയാലപ്പുഴ മോഹനൻ, എം.എസ് . ഗോപി നാഥൻ , ജി . ഗിരീഷ്‌കുമാർ , കെ.പി. ശിവദാസ് , താജുദ്ദീൻ , വി . ദിവാകരൻ , ജി .രാധാകൃഷ്ണൻ , വൈ.കെ. ഷാജി , തോമസ് രാജു , എം.ജി. പ്രദീപ് കുമാർ , ദാസ് ബിജു , അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിക്കും. എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷയിൽ ഉ ന്നതവിജയം നേടിയ വിദ്യാർത്ഥികളെയും , മുതിർന്ന ഡ്രൈവിംഗ് സ്‌കൂൾ അദ്ധ്യാപകരെയും ആദരിക്കും . സെപ്തംബർ 2 ന് രാവിലെ 10 ന് മല്ലപ്പള്ളിയിൽ നിന്ന് പതാകജാഥ ആരംഭിക്കും. തിരുവല്ല ,റാന്നി, മൈലപ്ര വഴി വൈകിട്ട് 4 ന് പത്തനംതിട്ടയിൽ എത്തിച്ചേരും .

വാർത്താ സമ്മേളനത്തിൽ ജില്ലാസെക്രട്ടറി ഷിജു എബ്രഹാം , പ്രസിഡന്റ് തോമസ് എം . പട്യാനി , കീർത്തി വാസു, എം. നിഷാദ് , കെ.ജി. സുരേഷ് കുമാർ , ഇല്ല്യാസ് , പി.ആർ. സോമൻപിള്ള , തുടങ്ങിയവർ പങ്കെടുത്തു .