
ചെങ്ങന്നൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണാർത്ഥം സെപ്തംബർ 5ന് വെണ്മണി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്രരചനാ മത്സരവും കളറിംഗ് മത്സരവും നടത്തും. വെണ്മണി സ്വദേശി സായ് പൂജ വരച്ച ചിത്രങ്ങളുടെ പ്രദർശനം നടക്കും.
അഞ്ച് വയസിന് താഴെയുള്ള വിദ്യാർത്ഥികളെ സബ് ജൂനിയർ വിഭാഗമായി തിരിച്ച് കളറിംഗ് മത്സരവും, ആറു മുതൽ 12വയസുവരെ വിദ്യാർത്ഥികൾക്ക് ജൂനിയർ വിഭാഗം ചിത്രരചനാ മത്സരവും 12 മുതൽ 18 വരെയുള്ളവർക്ക് സീനിയർ വിഭാഗം ചിത്രരചനാ മത്സരവുമാണ് സംഘടിപ്പിക്കുന്നത്. ഫോൺ : 9746732650.