മല്ലപ്പള്ളി : മലവെള്ളപാച്ചിലിൽ തകർന്ന ചുങ്കപ്പാറ അതിജീവനത്തിനൊരുങ്ങുന്നു. വ്യാപാര സ്ഥാപനങ്ങളിലെ നഷ്ടക്കണക്കുകൾ തിട്ടപ്പെടുത്തുന്നതിനൊപ്പം ഓണം ഒരുക്കത്തിനായി അതിജീവനത്തിനും തയാറെടുക്കുകയാണ് വ്യാപാരികൾ. മലവെള്ളത്തിൽ തകർന്ന പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾ വൃത്തിയാക്കുന്നതിനും ഓണ വിപണനത്തിനായി ഒരുക്കം കൂട്ടുന്ന തിരക്കിലാണ് ഈ പ്രദേശം. ഇന്നലെ വൈകിട്ടോടെ വെള്ളം പൂർണ്ണമായി ഇറങ്ങിയെങ്കിലും കടകളിൽ അടിഞ്ഞുകൂടിയ മാലിന്യവും നീക്കം ചെയ്യുന്ന തിരക്കിലാണ് വ്യാപാരികളും സന്നദ്ധ സംഘടനകളും.