പത്തനംതിട്ട : പത്തനംതിട്ട - കുമ്പഴ പൊതുമരാമത്ത് റോഡിലെ കുഴികൾ അടിയന്തരമായി അടച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്.

റോഡിൽ കുഴികളായതിനാൽ ഭിന്നശേഷിക്കാരനായ തന്റെ മുച്ചക്ര സ്‌കൂട്ടർ കൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്ന്ചൂണ്ടിക്കാട്ടി വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറ നൽകിയ പരാതിയെ തുടർന്നാണ് ഉത്തരവ്.

തിരുവല്ല - കുമ്പഴ റോഡിലെ ആനപ്പാറ മുതൽ കുമ്പഴ വരെ കുഴികൾ താൽക്കാലികമായി നികത്തി ഗതാഗത യോഗ്യമാക്കിയിട്ടുണ്ടെന്നും വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ ഫിറ്റിംഗ് പ്രവൃത്തികൾ പൂർത്തീകരിച്ച ശേഷമേ റോഡ് നവീകരണം സാധിക്കുകയുള്ളൂവെന്നും പത്തനംതിട്ട പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, റോഡിൽ അഞ്ചിടത്ത് ഇപ്പോഴും കുഴിയാണെന്നും അപകടം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി റഷീദ് ആനപ്പാറ മനുഷ്യാവകാശ കമ്മിഷന് വീണ്ടും കത്ത് നൽകിയിരുന്നു.