കടമ്പനാട്: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാതയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് കടമ്പനാട് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ കൺവെൻഷനും പ്രതിഭകളെ ആദരിക്കലും നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റെജീ മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സി. കൃഷ്ണകുമാർ പ്രതിഭകളെ ആദരിച്ചു. ബിജിലി ജോസഫ് , എസ്.ബിനു, എം.ആർ.ജയപ്രസാദ്, ജോസ് തോമസ് , കെ. ജി.ശിവദാസൻ , ഷിബു ബേബി, ഷാബു ജോൺ, ടി. പ്രസന്നകുമാർ, വിമല മധു, സാറാമ്മാ ചെറിയാൻ, ഷീജ മുരളീധരൻ, വത്സമ്മ രാജു .ജോൺ സി ശാമുവേൽ , ജോയി തെക്കെ വിട്ടിൽ , കെ. രവീന്ദ്രൻ പിള്ള, ജെറിൻ ജേക്കബ്, ഡോൺ പതാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.