rsp
ആർ.എസ്.പി ജില്ലാ പ്രതിനിധി സമ്മേളനം കേന്ദ്രകമ്മറ്റിയംഗം ബാബുദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

അടൂർ: ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കുന്ന കാര്യത്തിൽ മോദി-പിണറായി സർക്കാരുകൾ തമ്മിൽ മത്സരിക്കുകയാണെന്ന് ആർ.എസ്.പി. കേന്ദ്ര കമ്മിറ്റി അംഗം ബാബു ദിവാകരൻ പറഞ്ഞു.
ആർ.എസ്.പി ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.സി. വിജയൻ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.ജി പ്രസന്നകുമാർ, തോമസ് ജോസഫ് , ടി.എം സുനിൽകുമാർ , കെ.പി. മധുസൂദനൻ പിള്ള , സജി നെല്ലുവേലിൽ, പ്രൊഫ: ബാബു ചാക്കോ,​ എൻ. സോമരാജൻ പെരിങ്ങര രാധാകൃഷ്ണൻ,അനീഷ് തുരുത്തിക്കാടൻ, , പി.എം രാധാകൃഷ്ണൻ , റ്റി.കെ.ശ്യാമള, മറിയം ബാബു, അനീഷ് തുരുത്തിക്കാടൻ, ആർ.രാജി, ജോയി ജോൺ എന്നിവർ പ്രസംഗിച്ചു.