road-
റോഡിലെ കുഴികൾ മൂടുന്ന പോലീസ് ഉദ്യോഗസ്ഥർ

റാന്നി: ബൈപാസ് റോഡിലെ കുഴികൾ മക്കിട്ടുമൂടി മാതൃകകാട്ടി പൊലീസ്,. ചെട്ടിമുക്ക് പി.ജെ.ടി ജംഗ്ഷൻ ബൈപ്പാസിലെ കണ്ടനാട്ടുപടിയിലെ കുഴികളാണ് നികത്തിയത്. ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ഇട്ടിയപ്പാറയിൽ വൺവെ നടപ്പിലാക്കുന്നതിനായി നിർമ്മിച്ചതാണ് ബൈപ്പാസ് റോഡുകൾ. കണ്ടനാട്ടുപടി ഭാഗത്ത് കുടിവെള്ള വിതരണ പൈപ്പ് പുനരുദ്ധാരണത്തിന് വലിയ കുഴി എടുത്തിരുന്നതിനാൽ അവിടെ ടാറിങ് ഒരു ഘട്ടം മാത്രമെ നടത്തിയിരുന്നുള്ളു. നിർമ്മാണത്തിലെ കാലതാമസവും മെല്ലപ്പോക്കും കാരണം കരാറുകാരനെ മാറ്റിയിരുന്നു.പിന്നീട് അത്രയും ഭാഗം ടാർ ചെയ്‌തെങ്കിലും കുഴികൾ രൂപപ്പെടുകയായിരുന്നു.കോടതി നിർദേശം വന്നിട്ടും ഇവിടം ടാർ ചെയ്തില്ല. തുടർന്നാണ് പൊലീസെത്തിയത്. റാന്നി എസ് ഐ ശ്രീജിത്ത് ജനാർദ്ദനന്റെ നേതൃത്വത്തിൽ റാന്നി സ്റ്റേഷനിലെ സിപിഒ മാരായ ഷിന്റോ പി.റ്റി , ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.