തിരുവല്ല. സുവിശേഷ പ്രവർത്തനത്തിലൂടെ ഭാരതത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മോചനത്തിനായി സമർപ്പിതജീവിതം നയിച്ച അഡ്വ. പി. എ. സൈറസിന് മാർത്തോമാ സഭയുടെ മാനവസേവാ അവാർഡ്, നൽകും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 13ന് തിരുവല്ല മാർത്താമ്മാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സഭാ പ്രതിനിധി മണ്ഡലത്തിൽ സഭാദ്ധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത സമ്മാനിക്കും. മികച്ച സാഹിത്യ രചനയ്ക്കുള്ള അവാർഡ് റവ. ബോബി മാത്യു, റവ.ജോസഫ് വർഗീസ് , റവ. തോമസ് ബി, റവ. ഡോ. കോശി പി. വർഗീസ് എന്നിവർക്ക് നൽകും. സ്ഥാപനങ്ങൾക്ക് നൽകുന്ന ഹരിത അവാർഡ് മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന് ലഭിച്ചു. സെമിത്തേരി സംരക്ഷണത്തിന് കോട്ടയം സെന്റ് തോമസ് മാർത്തോമ്മാ ഇടവക, ആനപ്രമ്പാൽ മാർത്താമ്മാ ഇടവക എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സഭാ – സാമൂഹിക രംഗങ്ങളിൽ
സമർപ്പിച്ച ജീവിതം നയിക്കുന്നവർക്കായി സഭ വർഷംതോറും നൽകുന്ന അവാർഡ് ഇക്കൊല്ലം പ്രേഷിത പ്രവർത്തനത്തിലൂടെ ഗ്രാമോദ്ധാരണം നിർവഹിച്ചവർക്കാണ് നൽകുന്നതെന്ന് സഭാ സെക്രട്ടറി റവ. സി.വി. സൈമൺ, മാനവസേവാ അവാർഡ് കമ്മിറ്റി അംഗങ്ങളായ സാം ചെമ്പകത്തിൽ, പി.ഇ. ബിനു എന്നിവർ അറിയിച്ചു.