പത്തനംതിട്ട : പ്രസ്‌ ക്ലബ് മുൻ പ്രസിഡന്റും മാതൃഭൂമി സ്‌പെഷ്യൽ കറസ്‌പോണ്ടന്റുമായിരുന്ന സി.ഹരികുമാർ അനുസ്മരണവും മാദ്ധ്യമ അവാർഡുദാനവും നാളെ വൈകിട്ട് അഞ്ചിന് നടക്കും. പത്തനംതിട്ട പ്രസ്‌ക്ലബ് ഹാളിൽ ചേരുന്ന യോഗത്തിൽ മന്ത്രി പി. പ്രസാദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇക്കൊല്ലത്തെ മാദ്ധ്യമ പുരസ്‌കാരം സിറാജ് കാസിമിന് (മാതൃഭൂമി) മന്ത്രി സമ്മാനിക്കും. പ്രസ്‌ക്ലബ് പ്രസിഡന്റ് സജിത് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. എസ്.ഡി. വേണുകുമാർ അനുസ്മരണ പ്രഭാഷണം നടത്തും.