തിങ്കൾ രാവിലെ മുതൽ ഹോസ്പിറ്റലിന് ചുറ്റും ചികിത്സക്കായി രോഗികളുടെ തിരക്കാണ് അനുഭവപ്പെട്ടത്. അതേ സമയം ഒ.പി യിലുള്ളതാവട്ടെ ഒരു ഡോക്ടർ മാത്രം. ആരോഗ്യസ്ഥിതി മോശമായ പ്രായമേറിയവർക്ക് ഡോക്ടറെ കാണാൻ നാലുമണിക്കൂർ വരെ കാത്തിരിക്കേണ്ട സ്ഥിയാണ്. ഇതേ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഈ മാസം ഓഗസ്റ്റ് 23ന് കിടത്തി ചികിത്സ ആരംഭിച്ചിരുന്നു. അവധി ദിവസം കഴിഞ്ഞുള്ള ദിവസമായതിനാൽ നിരവധി ആളുകൾ എത്തുന്ന തിങ്കൾ ദിവസത്തിൽ ഒ.പിയിൽ പോലും രോഗികളെ പരിശോധിക്കാൻ ഡോക്ടർമാരുടെ അഭാവമുണ്ടാകുന്നത് പരാതിക്കിടയാക്കുന്നുണ്ട്.ളാഹ,മണക്കയം,പെരുനാട്, മാമ്പാറ,ചിറ്റാർ മേഖലയിലുള്ള സാധാരണക്കാർക്കുള്ളഏക ആശ്രയമാണ് പെരുനാട് സി.എച്ച്.എസ്.സി.കിടത്തിച്ചികിത്സയ്ക്ക് ഒപ്പം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒരു ഡോക്ടറെയും ഫാർമസിസ്റ്റിനെയും പുതുതായി നിയമിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഇതിന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അടിയന്തരമായി എം.എൽ.എ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവർ ഇതിൽ ഇടപെട്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ അരുൺ അനിരുദ്ധൻ അറിയിച്ചു.