അടൂർ: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി പൂർണമായി തകർന്നുവീണു. ഏനാദിമംഗലം ഗ്രാമപഞ്ചായത്തിൽ മങ്ങാട് പടിഞ്ഞാറ് വാർഡിൽ ശ്യാം നിവാസിൽ വിക്രമന്റെ വീടിന്റെ മുൻവശമാണ് മുറ്റം വരെയും തകർന്നത്. റോഡിൽ നിന്ന് 15 മീറ്ററിലേറെ ഉയരത്തിലുള്ള വീട്ടിലേക്കുള്ള മാർഗവും അടഞ്ഞു.