31-abdul-salam-gopi
പ്രതികളായ അബ്ദുൾ സലാമും ഗോപിയും

റാന്നി : ഇരുതലമൂരി ഇനത്തിൽപ്പെട്ട രണ്ട് പാമ്പുകളെ പെട്ടി ഒാട്ടോറിക്ഷയിൽ കടത്തിക്കാണ്ടുവന്നവരെ വനപാലകർ പിടികൂടി. അബ്ദുൾ സലാം (42), ഗോപി (32) എന്നിവരാണ് മാവേലിക്കര തെക്കേക്കര പഞ്ചായത്ത് വരയാനിക്കൽ ഭാഗത്ത് നടന്ന വാഹന പരിശോധനയിൽ പിടിയിലായത്. റാന്നി ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എം.പി.പ്രസാദ്, പുനലൂർ ഫ്‌ളയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.അനീഷ്, റാന്നി ഫ്‌ളയിംഗ് സ്‌ക്വാഡ് സ്റ്റാഫുകളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.എ.സന്തോഷ്, ബി.വിജയകുമാർ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്തോഷ് തമ്പി ,ആർ.എസ്.രതീഷ്, ജസ്‌ന.റ്റി.എസ് , ഡ്രൈവർ അനിൽ കുമാർ.സി.ജെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.