കോന്നി: എസ്.എൻ.ഡി.പി യോഗം 82 നമ്പർ കോന്നി ശാഖയിലെ യൂത്ത് മൂവ്മെന്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ നാരായണജയന്തി ആഘോഷത്തിന്റെ ഭാഗമായി വിളംബര ചതയ കരോൾ നടത്തി.യൂത്ത് മൂവ്മെന്റ് യുണിറ്റ് പ്രസിഡന്റ് അഖിൽ ഷാജി, വൈസ് പ്രസിഡന്റ് അർജുൻ, സെക്രട്ടറി ആർച്ച, ജോയിന്റ് സെക്രട്ടറി അനാമിക, പ്രജിത് അജയൻ, മുകേഷ് ദാസ്, അനുപമ, ശബരി, നന്ദു, അനന്ദു, അക്ഷയ്, സിനോജ്, ആര്യ, ശരത് എസ്, അബു.വി, സുനിൽകുമാർ ബി എന്നിവർ നേതൃത്വം നൽകി.