തിരുവല്ല: 66-ാമത് ഇൻഷുറൻസ് വാരാഘോഷം ഇന്ന് രാവിലെ 11ന് എൽ.ഐ.സി ഓഫ് ഇന്ത്യയുടെ തിരുവല്ല ബ്രാഞ്ച് ഓഫീസിൽ നടക്കും. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്‌സൺ ശാന്തമ്മ വർഗീസ് അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ്, പെയിന്റിംഗ് മത്സരങ്ങളും നടക്കും. നാളെ നടക്കുന്ന ഏജന്റ്സ് ദിനത്തിൽ എൽ.ഐ.സിയുടെ മുതിർന്ന ഏജന്റുമാരെ ആദരിക്കൽ, ഗുരുവന്ദനം, ജീവനക്കാരുടെയും ഏജന്റുമാരുടെയും മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിക്കൽ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.