പത്തനംതിട്ട: അയിരൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലുള്ള മാനവമൈത്രി ചതയ ജലോത്സവം 10 ന് പുതിയകാവ്‌ ക്ഷേത്രക്കടവിൽ നടക്കും. 21 പള്ളിയോടങ്ങൾ പങ്കെടുക്കും. ഉദ്ഘാടന യോഗത്തിൽപഞ്ചായത്ത് പ്രസിഡന്റ് അനിതാ കുറുപ്പ് അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം. പി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായണൻ എം. എൽ .എ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. സിനിമാതാരം കൈലാഷ് മുഖ്യാതിഥിയായിരിക്കും .ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ . കെ . അനന്തഗോപൻ മുഖ്യ പ്രഭാഷണം നടത്തും. പള്ളിയോടങ്ങൾക്കുള്ള ഗ്രാന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ . ഓമല്ലൂർ ശങ്കരൻ വിതരണം ചെയ്യും. പള്ളിയോടങ്ങൾക്കുള്ള ട്രോഫി കളക്ടർ ഡോ . ദിവ്യ എസ് . അയ്യർ വിതരണം ചെയ്യും. വഞ്ചിപ്പാട്ട് മത്സരം കാഷ് അവാർഡ് വിതരണം മുൻ എം.എൽ.എ രാജു ഏബ്രഹാമും വഞ്ചിപ്പാട്ട് മത്സര ട്രോഫി വിതരണം പള്ളിയോടസേവാസംഘം പ്രസിഡന്റ് കെ.എസ് . രാജനും നിർവഹിക്കും . 10 ന് രാവിലെ 11 ന് വഞ്ചിപ്പാട്ട് മൽസരം. 9ന് വിളംബരഘോഷയാത്ര .

വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് അനിതാകുറുപ്പ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ, സ്വാഗതസംഘം വൈസ് ചെയർമാൻ വി . പ്രസാദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ഡോ . കെ.കെ.ജോൺസൺ , റെയ്‌സ് കമ്മിറ്റി ചെയർമാൻ സോമശേഖര പിള്ള തുടങ്ങിയവർ പങ്കെടുത്തു.