 
മല്ലപ്പള്ളി :പൂവനക്കടവ് -ചെറുകോൽപ്പുഴ റോഡിൽ കുടക്കല്ല് പാലത്തിനു സമീപം റോഡിന്റെ സംരക്ഷണഭിത്തി തകർന്ന് റോഡ് ഇടിഞ്ഞ നിലയിൽ. കഴിഞ്ഞദിവസം ഉണ്ടായ കനത്ത മഴയിൽ ചാലാപ്പള്ളി - അരീയ്ക്കൽ തോട്ടിലുണ്ടായ ശക്തമായ വെള്ളം ഒഴുക്കിനെ തുടർന്നാണ് സംരക്ഷണഭിത്തി തകർന്ന് റോഡ് ഇരുത്തിയത്. ഇരുവശത്തുനിന്നും വാഹനങ്ങൾ കടന്നുപോകുമ്പോൾ അപകടം ഉണ്ടാകാൻ സാദ്ധ്യത ഏറെയാണ്. നൂറുകണക്കിന് വാഹനങ്ങൾ നിരന്തരം പോകുന്ന റോഡിൽ അപകട സൂചനാ ബോർഡുകളോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് രാത്രികാല യാത്രക്കാർക്ക് ഭീഷണിയാകും. അധികൃതർ അടിയന്തര നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടേയു ആവശ്യം.