പത്തനംതിട്ട: കാലവർഷക്കെടുതികൾ മൂലം മാറ്റിവയ്ക്കപ്പെട്ട കെ.എസ്.യു ജില്ലാ സമ്മേളനം നാളെ മുതൽ നാല് വരെ കോഴഞ്ചേരിയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ നിന്നുള്ള വിവിധ ജാഥകൾ കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നാളെ സംഗമിക്കും . ജാഥകളുടെ സംഗമം കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്യും . 3 ന് ഉച്ചയ്ക്ക് ശേഷം 3 ന് കോഴഞ്ചേരി വണ്ടിപ്പേട്ടയിൽ നടക്കുന്ന വിദ്യാർത്ഥി സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും . പി.സി.വിഷ്ണുനാഥ് മുഖ്യാതിഥിയായി പങ്കെടുക്കും , രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ . പി.ജെ കുര്യൻ മുഖ്യപ്രഭാഷണം നടത്തും . അടൂർ പ്രകാശ് എം.പി. പ്രതിഭകളെ ആദരിക്കും . 4 ന് രാവിലെ 10 ന് തെക്കേമല കോലത്ത് കുടുംബയോഗ ഹാളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ . ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും . ഉച്ചയ്ക്ക് ശേഷം പൂർവകാല കെ.എസ്.യു. പ്രവർത്തക സംഗമം ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും . വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അനീഷ് വരിക്കണ്ണാമ്മല , ചെയർമാൻ അൻസർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.