 
അടൂർ: പന്നിവിഴ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥിയും, യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ അരവിന്ദ് ചന്ദ്രശേഖറിനെ മർദ്ദിച്ചതിലും കള്ളക്കേസ് നൽകിയതിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹിം ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്കുകളെ ഗുണ്ടായിസത്തിലൂടെ പിടിച്ചെടുക്കാമെന്ന് കരുതിയാൽ നോക്കി നിൽക്കില്ലെന്ന് അദ്ദേഹം പറഞ്ഞു നിയോജക മണ്ഡലം പ്രസിഡന്റ് റിനോ. പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, അംജിത് അടൂർ, സജു തെങ്ങമം, നിതീഷ് പന്നിവിഴ, ചാർളി ഡാനിയേൽ, ടിനു.എം.തോമസ്, ജെറിൻ ജേക്കബ്, രാഹുൽ കൈതക്കൽ, തൗഫീഖ് രാജൻ, റോബിൻ ജോർജ്ജ്, എബി ആനന്ദപ്പള്ളി, ടിറ്റോ ഏഴംകുളം, എബിൻ സജീവ് എന്നിവർ പ്രസംഗിച്ചു.