onam

പത്തനംതിട്ട : ഓണം വിപണിയിൽ കർശന പരിശോധന ആരംഭിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരമാണിത്. രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് ഓണം വരെ പരിശോധന തുടരും. കോന്നി, അടൂർ മണ്ഡലം ഒരു സ്‌ക്വാഡും തിരുവല്ല, റാന്നി, ആറൻമുള മണ്ഡലം മറ്റൊരു സ്‌ക്വാഡും പരിശോധിക്കും. ഭക്ഷണത്തിന്റെ ഗുണ നിലവാരവും സ്ഥാപനത്തിലെ ശുചിത്വവും പരിശോധിച്ച് പ്രോസിക്യൂഷൻ നടപടികളുമായി മുമ്പോട്ട് പോകും.

2 ദിവസം 50 പേർക്ക് നോട്ടീസ് നൽകി.

വ്യാപാരികൾ ശ്രദ്ധിക്കേണ്ടത്

1.ലേബലില്ലാതെ എത്തുന്ന ഭക്ഷണ സാധനങ്ങൾ വിൽക്കരുത്.

2.ലൈസൻസില്ലാത്ത ഭക്ഷണ പാക്കറ്റുകൾ വില്പനയ്‌ക്കെടുക്കരുത്.

3. ഭക്ഷ്യ സുരക്ഷാ ലൈസൻസുകൾ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.

4. ശുചിത്വമില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിക്കരുത്.

5. കൊവിഡ് മാനദണ്ഡം പാലിച്ച് വേണം പ്രവർത്തനം.

ശ്രദ്ധിക്കാൻ

മാർക്കറ്റ് വിലയിൽ കുറച്ചുള്ള ഭക്ഷണ സാധനങ്ങൾ എത്തിയാൽ റിപ്പോർട്ട് ചെയ്യണം. ക്രിത്രിമ നിറം അടങ്ങിയ ഭക്ഷണ സാധനങ്ങൾ കണ്ടാൽ അറിയിക്കണം.

വെളിച്ചെണ്ണ, നെയ്യ്, പായസക്കിറ്റ്, ശർക്കര, പപ്പടം എന്നിവയിലാണ് ഓണക്കാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത്.

കടുത്ത ശിക്ഷ

ലൈസൻസില്ലാതെ പ്രവർത്തിച്ചാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും,

ലേബലില്ലാതെ സാധനങ്ങൾ വില്പനയ്‌ക്കെത്തിച്ചാൽ 3 ലക്ഷം രൂപ പിഴയും തടവും.

" പലചരക്ക് കടകൾ, ബേക്കറികൾ, തട്ടുകട, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. വൃത്തിഹീനമായി കണ്ടെത്തിയവയ്ക്കും ലൈസൻസില്ലാത്തവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പ് അധിക‌ൃതർ