
റാന്നി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുള്ള അതിദരിദ്രർക്ക് ഉപജീവനത്തിനായി മൈക്രോ പ്ലാനുകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾക്കായി കിലയുടെ ആഭിമുഖ്യത്തിൽ ഏകദിന പരിശീലനം മൂന്നിന് രാവിലെ 9.30ന് റാന്നി ബ്ലോക്ക് ഹാളിൽ നടക്കും. അതിദരിദ്ര പുനരധിവാസത്തിനുള്ള വിവിധ പദ്ധതികൾ, അവ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള സർക്കാർ നടപടി ക്രമങ്ങൾ എന്നിവ കില വിദഗ്ദ്ധർ വിശദീകരി ക്കുമെന്ന് ബ്ലോക്ക് കോർഡിനേറ്റർ വി.കെ.രാജഗോപാൽ അറിയിച്ചു.