കോന്നി: വിനായക ചതുർത്ഥിയോടനുബന്ധിച്ചു കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കൗള ഗണപതിയ്ക്ക് പ്രത്യേക ഊട്ടും പൂജയും സമർപ്പിച്ചു. വെറ്റിലയും പുകയിലയും ചുണ്ണാമ്പും കൊട്ടൻ അടയ്ക്കായും ചേർന്നുള്ള താംബൂലം സമർപ്പിച്ച് ഇഷ്ട വിഭവമായ കരിമ്പ്, ഫല വർഗങ്ങൾ , മധുര പലഹാരങ്ങൾ ,കരിക്ക് , കലശം എന്നിവ നേദിച്ചു. വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രത്യേക കൗളഗണപതി വിനായക ചതുർത്ഥി ഗോത്ര ജനതയുടെ വിശ്വാസത്തിൽ നില നിറുത്തി കല്ലേലി കാവിൽ വർഷങ്ങളായി ആചരിച്ചു വരുന്നു. കാവ് ഊരാളി വിനീത് മുഖ്യ കാർമ്മികത്വം വഹിച്ചു.