
പത്തനംതിട്ട : ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. ശക്തമായ മഴയ്ക്ക് സാദ്ധ്യത നിലനിൽക്കുന്നതിനാൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.
കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിൽ ഒാരോന്ന് വീതവും തിരുവല്ല താലൂക്കിൽ അഞ്ചും അടക്കം ആകെ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 31 കുടുംബങ്ങളിലെ 93 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇതിൽ 23 പേർ 60 വയസിന് മുകളിലുള്ളവരും 12 പേർ കുട്ടികളുമാണ്. കോഴഞ്ചേരി താലൂക്കിലെ ക്യാമ്പിൽ ഒൻപത് കുടുംബങ്ങളിലെ 34 പേരും മല്ലപ്പള്ളി താലൂക്കിലെ ക്യാമ്പിൽ ഒരു കുടുംബത്തിലെ നാലുപേരുമാണുള്ളത്.
തിരുവല്ല താലൂക്കിൽ ഒരു വീട് പൂർണമായും രണ്ടെണ്ണം ഭാഗീകമായും തകർന്നിട്ടുണ്ട്. മല്ലപ്പള്ളി താലൂക്കിൽ രണ്ടു വീടും കോന്നി താലൂക്കിൽ ഒന്നും ഭാഗീകമായി തകർന്നു.