ചെങ്ങന്നൂർ:ശക്തി കുറഞ്ഞെങ്കിലും മഴ തുടരുന്ന സാഹചര്യത്തിൽ ചെങ്ങന്നൂർ താലൂക്കിൽ അതീവ ജാഗ്രത തുടരുകയാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തത് താഴ്ന്ന പ്രദേശത്തെ ജലനിരപ്പ് നേരിയ തോതിൽ വർദ്ധിക്കുന്നതിന് കാരണമായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ല. മൂന്നു ക്യാമ്പുകളിലായി ഒൻപതു കുടുംബങ്ങളാണ് കഴിയുന്നത്. നഗരസഭാ പരിധിയിലും തിരുവൻവണ്ടൂർ, എണ്ണയ്ക്കാട് വില്ലേജുകളിലുമായാണ് ക്യാമ്പ് പ്രവർത്തിക്കുന്നത്. 35 അംഗങ്ങളാണ് മൂന്നു ക്യാമ്പുകളിലായിട്ടുള്ളത്. പമ്പ - അച്ചൻകോവിൽ നദികളിലെ ജലനിരപ്പും മാറ്റമില്ലാതെ തുടരുകയാണ്.