കെ. പി. കേശവമേനോൻ
(Sep01 1886 - Nov 09 1978)
മാതൃഭൂമി സ്ഥാപകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും ഗാന്ധിയനുമായിരുന്ന കെ.പി.കേശവമേനോന്റെ ജന്മദിനമാണ് സെപ്തംബർ 01.

സ്ലോവാക്യ - Slovakia
നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട മദ്ധ്യയൂറോപ്യൻ രാജ്യമാണ് സ്ലോവാക്യ.തലസ്ഥാനം ബ്രാട്ടിസ് ലാവ.1992 സെപ്തംബർ 1ന് റിപ്പബ്‌ളിക്കായതിനാൽ സെപ്തംബർ 1 ദേശീയ ദിനമായി ആചരിക്കുന്നു.

ഉസ്ബക്കിസ്ഥാൻ - Uzbekistan
കരയാൽ ചുറ്റപ്പെട്ട മദ്ധ്യ ഏഷ്യയിലെ ഒരു രാജ്യമാണ് ഉസ്‌ബെക്കിസ്ഥാൻ. മുമ്പ് ഈ രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. 1991 സെപ്തംബർ 1ന് സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചു. അതിനാൽ സെപ്. 1-ാം തീയതി സ്വാതന്ത്ര്യദിനമായി ആചരിക്കുന്നു.

ദേശീയ പോഷക വാരം
National Nutrition Week
ദേശീയ വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ആഹ്വാനപ്രകാരം എല്ലാ വർഷവും സെപ്തംബർ 1 മുതൽ 7 വരെ ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. 1982 ലാണ് ഇന്ത്യയിൽ ദേശീയ പോഷകാഹാര വാരാഘോഷം ആരംഭിച്ചത്.

ലിബിയ
ആഫ്രിക്കയിലെ തീരദേശ രാജ്യമാണ് ലിബിയ.1969 സെപ്തംബർ 1ന് സ്വതന്ത്രമായി.