m-d-gopalakrishnan
എം.ഡി. ഗോപാലകൃഷ്ണൻ

വള്ളിക്കോട്: എസ്.എൻ.ഡി.പി യോഗം 81-ാം നമ്പർ വള്ളിക്കോട് ശാഖാ ഭരണസമിതി അംഗവും പുതിയിടത്ത് കാവ് ദേവസ്വം സെക്രട്ടറിയുമായ മുളയടിതെക്കേതിൽ (അശ്വതി) എം.ഡി. ഗോപാലകൃഷ്ണൻ (81) നിര്യാതനായി. സംസ്കാരം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ : ടി. ലളിതാഭായി.

മക്കൾ : ശ്രീനാഥ് (യു.എസ്.എ) ,ശ്രീദത്ത് (ദുബായ്) . മരുമക്കൾ അശ്വനി, ലുലു.