തിരുവല്ല: മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷിച്ചു. മേൽശാന്തി റ്റി.ജി.ശങ്കരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. മതിൽഭാഗം എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് വി.ശ്രീകുമാർ കൊങ്ങരേട്ട്, സെക്രട്ടറി ശ്രീകുമാർ ചെമ്പോലിൽ, ട്രഷറർ ജിതീഷ് കുമാർ, ഗണേഷ്, വിനോദ് കുമാർ, രാജശേഖരൻ, ക്ഷേത്രംമാനേജർ അനിൽകുമാർ, അനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.