പത്തനംതിട്ട: ചുട്ടിപ്പാറ മഹാദേവർ ക്ഷേത്രത്തിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ജനൽ തകർത്ത് മോഷ്ടാവ് അകത്തുകയറുകയായിരുന്നു. വിലപിടിപ്പുള്ളസാധനങ്ങൾ ഒാഫീസിലുണ്ടായിരുന്നു. പൊലീസിൽ പരാതി നൽകി. പൊലീസ് എത്തിയ ശേഷമേ പരിശോധന നടത്തു. ഇവിടം കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്.