book
ഡോ.കെ.വേണുഗോപാൽരചിച്ച 'കർഷകരും തൊഴിൽ ജന്യരോഗങ്ങളും' എന്ന പുസ്തകത്തിന്റെ പ്രകാശനം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശിക്ക് നൽകി മന്ത്രി പി. പ്രസാദ് നിർവഹിക്കുന്നു

കൊല്ലം: സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റും മൺറോത്തുരുത്ത് മംഗലത്ത് കുടുംബാംഗവുമായ ഡോ.കെ.വേണുഗോപാൽ രചിച്ച 'കർഷകരും തൊഴിൽ ജന്യരോഗങ്ങളും' എന്ന പുസ്തകം പ്രകാശനം ചെയ്തു.

ആലപ്പുഴ ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശിക്ക് പുസ്‌തകം നൽകി മന്ത്രി പി. പ്രസാദ് പ്രകാശനം നിർവഹിച്ചു. ലോക്ക് ഫോർ അക്കാഡമി ചെയർമാൻ ഒ.എസ്. ഉണ്ണിക്കൃഷ്ണൻ,​ ഡോ.മാർത്താണ്ഡപിള്ള,​ ഡോ.പി.ടി.സക്കറിയ,​ ഡോ.അരുൺ, ഡോ.ഉമ്മൻ, ഡോ. മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഡി.സി ബുക്സാണ് പ്രസാധകർ. മുൻ മന്ത്രി ജി. സുധാകന്റേതാണ് അവതാരിക. പുസ്തകം തപാലിൽ ലഭിക്കും. ഫോൺ: 9074405778.