കൊല്ലം: അഴിമതി നിർമ്മാർജ്ജനം സമൂഹത്തിന്റെ ബാദ്ധ്യതയാണെന്നും അതിന് ഉപഭോക്തൃ ജാഗ്രത അനിവാര്യമാണെന്നും എം.നൗഷാദ് എം.എൽ. എ പറഞ്ഞു. വഞ്ചനയ്ക്കും ചതിക്കും വിധേയമാകുന്നത് ഉപഭോക്താക്കളുടെ ജാഗ്രതക്കുറവുകൊണ്ടാണെന്നും ഉപഭോക്തൃ ജാഗ്രതാസമിതികൾ ഇതിന്
പരിഹാരമാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൺസ്യൂമർ വിജിലൻസ് സെന്ററിന്റെ (സി.വി.സി) അഭിമുഖ്യത്തിൽ കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന ഉപഭോക്തൃനിയമ പഠനക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.വി.സി ജില്ലാ ചെയർമാൻ എസ്.പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.പി.രണദിവെ, ജനറൽ സെക്രട്ടറി എ.അയ്യപ്പൻ നായർ, ഷീല ജഗധരൻ, പ്രസന്ന ഗോപാലൻ, കരകൗശല കോർപ്പറേഷൻ ചെയർമാൻ രാമഭദ്രൻ, ഷാജിലാൽ, ടി.എസ്.ഭദ്രൻ, എ.അനീഷ, അലക്സാണ്ടർ, ആർ.പ്രകാശൻ പിള്ള, എസ്.അശോക് കുമാർ, ശിവരാജൻ എന്നിവർ സംസാരിച്ചു.