കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ഇലവ് പാലം 4160 -ാം ശാഖയിൽ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ജി. രാജേന്ദ്രൻ അദ്ധ്യക്ഷനായി. വരവ് ചെലവ് കണക്കുകളും ബഡ്ജറ്റും അവതരിപ്പിച്ചു. ശാഖയിൽ കുടുംബ രജിസ്റ്റർ തയ്യാറാക്കി വീട്ട് നമ്പർ ഇട്ട് കുടുംബയോഗം, യൂണിറ്റുകൾ രൂപീകരിക്കുവാൻ തീരുമാനിച്ചു.ശാഖയിലെ സുശീല ചെയർപേഴ്സണായും സിന്ധു കൺവീനറായും പ്രാർത്ഥന സമിതി രൂപീകരിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേം രാജ്, യൂണിയൻ കൗൺസിൽ അംഗങ്ങളായ പാങ്ങലുകാട് ശശി, എസ്.വിജയൻ, ശാഖ സെക്രട്ടറി എസ് .ആർ. ബാബുരാജ്, വൈസ് പ്രസിഡന്റ് രഞ്ജു വി. രാജു, സന്തോഷ് എന്നിവർ പ്രസംഗിച്ചു.