 
കടയ്ക്കൽ: എസ്.എസ്.എൽ.സി., പ്ളസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് തിരഞ്ഞെടുത്ത വ്യത്യസ്ത മേഖലയിലെ പ്രതിഭകളായ 10 പേരെയും അനുമോദിച്ചു. അതോടൊപ്പം സി.കേശവൻ മെമ്മോറിയൽ പുരസ്കാരം, കെ.പി. കരുണാകരൻ മെമ്മോറിയൽ പുരസ്കാരം, എ. രഘുനാഥൻ മെമ്മോറിയൽ പുരസ്കാരം എന്നിവയും വിതരണം ചെയ്തു.ചിതറയിലും സമീപ പ്രദേശങ്ങളിലും ജീവകാരുണ്യപ്രവർത്തനരംഗത്ത് രണ്ടു വർഷത്തോളമായി സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നൽകുന്ന പ്രത്യേക വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു.
ചടങ്ങ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്തു. എൻ. കെ. പ്രേമചന്ദ്രൻ എം.പി, സി. കേശവൻ ഗ്രന്ഥശാല സെക്രട്ടറി സി. പി. ജെസീൻ, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ,കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റ് സെക്രട്ടറി ഡോ.നടയ്ക്കൽ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. എസ്. മുരളി, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെ. സി. അനിൽ, കൊട്ടാരക്കര താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കോട്ടപ്പുറം ശശി, കാംകോ ഡയറക്ടർ എസ്. ബുഹാരി, ചിതറ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കരകുളം ബാബു, കൊട്ടാരക്കര കാർഷിക ഗ്രാമവികസനബാങ്ക് പ്രസിഡന്റ് കൊല്ലായിൽ സുരേഷ്, സി. കേശവൻ ഗ്രന്ഥശാല പ്രസിഡന്റ് ജി. നാരായണൻ, പഞ്ചായത്ത് അംഗവും ഗ്രന്ഥശാല ഭാരവാഹികളുമായ കവിത, വളവുപച്ച സന്തോഷ്, ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി ഷാരോൺ, ഗ്രന്ഥശാല എക്‌സിക്യുട്ടീവ് അംഗവും ചിതറ ചാരിറ്റി ഗ്രൂപ്പ് സെക്രട്ടറിയുമായ ശങ്കർരാജ് ചിതറ എന്നിവരും പങ്കെടുത്തു.