കൊല്ലം: അസോസിയേഷൻ ഒഫ് പ്രൈവ​റ്റ് കോൺട്രാക്ടേഴ്സ് ആൻഡ് ഡെവലപ്പേഴ്‌സ് (അപ്കാഡ്) സംസ്ഥാന സമ്മേളനവും അംഗത്വ വിതരണവും ഇന്ന് രാവിലെ 10ന് കൊല്ലം ബീച്ച് ഹോട്ടലിൽ എം. നൗഷാദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പൊതുസമ്മേളനം അഡ്വ. പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബീറ്റ ഗ്രൂപ്പ് ചെയർമാൻ രാജ്‌മോഹൻ പിള്ള, മാസ്‌കോം സ്റ്റീൽസ് എം.ഡി ഡോ. ജോർജ് കുരീക്കൽ, ഡോ. സുവിദ് വിൽസൺ എന്നിവർ പങ്കെടുക്കും. ജില്ലാ സെക്രട്ടറി ആതിര ഫ്രാൻസിസ്, എക്സി. അംഗങ്ങളായ അഖിൽ ദാസ്, അർജുൻ പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.