 
ഓച്ചിറ: തഴവ 22-ാം വാർഡിൽ നടന്ന വിവിധ ജനക്ഷേമ പദ്ധതികൾ ബി.ജെ.പി ദേശീയ നിർവഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവർക്ക് ഓണക്കോടി വിതരണം, കാൻസർ, വൃക്ക രോഗികൾക്ക് ചിത്സാധനസഹായ വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് അനുമോദനം, കൊവിഡ് കാലത്ത്
ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തിയ, പ്രധാനമന്ത്രി അഭിനന്ദിച്ച ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവിനെ ആദരിക്കൽ, വിവിധ രാഷ്ട്രിയ പാർട്ടികളിൽ നിന്ന് ബി.ജെ.പി യിൽ എത്തിയവരെ സ്വികരിക്കൽ തുടങ്ങിയ പരിപാടികൾ നടന്നു. വാർഡ് മെമ്പർ വിജു കിളിയൻതറ അദ്ധ്യക്ഷനായി. ബി.ജെ.പി ഓച്ചിറ മണ്ഡലം പ്രസിഡന്റ് ശരത് കുമാർ, ഒ.ബി.സി മോർച്ച ജില്ല പ്രസിഡന്റ് പ്രകാശ് പാപ്പടി, ബി.ജെ.പി നേതാക്കളായ സുനിൽ സാഫല്യം, അജയൻ, ലാൽ കുമാർ, ഡോ. അരുൺ, ഗോപാലകൃഷ്ണൻ, രാജു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹനൻ പിള്ള, സന്ധ്യ, പ്രശാന്തി, സുശീലാമ്മ തുടങ്ങിയവർ സംസാരിച്ചു.