കൊല്ലം: റെഡ് അലെർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് അവധി ബാധകമാണെങ്കിലും അങ്കണവാടികൾ പ്രവർത്തിക്കണം. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, ബോർഡ് പൊതുപരീക്ഷകൾക്ക് മാറ്റമില്ല. നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസത്തിന് പകരം ക്രമീകരണം വിദ്യാഭ്യാസ അധികൃതർ കൈക്കൊള്ളണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.