 
പുനലൂർ: കരവാളൂർ പഞ്ചായത്തിലെ മാത്ര ഐ.ടി.ഐ വളപ്പിൽ ശൈവ വെള്ളാള സമുദായത്തിന്റെ ആചാര്യനായ തൈക്കാട് അയ്യാഗുരുവിന്റെ കൃഷ്ണ ശിലയിൽ തീർത്ത പ്രതിമ അനാച്ഛാദനവും സമാധി ദിനാചരണവും ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കെ.വി.എം.എസ് പുനലൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.പൊടിയൻ പിള്ള അദ്ധ്യക്ഷനായി. സ്വാമി സത് സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. എൻ.കെ.പ്രേമചന്ദ്രൻ എം.പി., പി.എസ്.സുപാൽ എം.എൽ.എ, കെ.വി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൻ.മഹേശൻ, യൂണിയൻ സെക്രട്ടറി അയിലറ ഹരികുമാർ,കരവാളൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജിഷ മുരളി, പി.അർജ്ജുനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.