parlament-

കൊല്ലം : നെടുങ്ങോലം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. എസ്.എൻ.ഇ.എസ് സെക്രട്ടറി എസ്.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഡോ.കെ.ജ്യോതി മുഖ്യാതിഥിയായി. അംഗങ്ങൾക്ക് സ്കൂൾ പ്രിൻസിപ്പൽ സത്യവാചകം ചൊല്ലിക്കൊടുത്തു. സാഷസ്, ബാഡ്ജ് എന്നിവർ ഡോ.കെ.ജ്യോതി വിതരണം ചെയ്തു. അക്കാദമിക് മോണിറ്ററിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.മുരളീധരൻ, പി.ടി.എ പ്രസിഡന്റ് എസ്.സതീശൻ, ഹൃദ്യ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രിൻസിപ്പൽ എസ്.എസ്.ബിന്ദു, ആക്ടിവിറ്റി കോ - ഓർഡിനേറ്റർ രാധാമണി എന്നിവർ നേതൃത്വം നൽകി. വർഷിണി സ്വാഗതവും ആർ.എൽ.അക്ഷര നന്ദിയും പറഞ്ഞു.