 
അഞ്ചൽ: ഐ.എഫ്.എസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ അഞ്ചൽ സ്വദേശി ജോബിൻ ജോർജ്ജ് എബ്രഹാമിനെ അഞ്ചൽ സുഹൃത് വേദിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സുഹൃത് വേദി രക്ഷാധികാരിയും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ.വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. യോഗം ഉദ്ഘാടനവും അവാർഡ് ജേതാവിന് ഉപഹാര സമർപ്പണവും മുൻ മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു. സുഹൃത് വേദി പ്രസിഡന്റ് ഡോ. കെ.വി. തോമസ് കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി എസ്. ദേവരാജൻ, രചനാ ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ, അനീഷ് കെ. അയിലറ, എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി എം തോമസ് ശങ്കരത്തിൽ, അഞ്ചൽ ടൗൺ ലയൺസ് ക്ലബ് മുൻ സെക്രട്ടറി കെ.എസ്. ജയറാം, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസൽ അൽ അമാൻ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, ബി. മോഹൻകുമാർ, ബി. വേണുഗോപാൽ, സി.എസ്. മാത്യു, മുരളീധരൻ തഴമേൽ, രാജേന്ദ്രൻപിളള പനച്ചവിള, എ.പി. പ്രവീൺ, ശ്രീകുമാർ ഭാരതീപുരം, ശ്യാം പനച്ചവിള തുടങ്ങിയവർ പങ്കെടുത്തു.