 
കൊല്ലം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ചാത്തന്നൂർ യൂണിയൻ നടപ്പാക്കുന്ന അജഗൃഹം ക്ഷേമ പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ നിർവഹിച്ചു. യൂണിയനിലെ 54 ശാഖകളിലെ വനിതാസംഘം യൂണിറ്റുകൾക്കുള്ള ഒന്നാംഘട്ട ആട് വിതരണമാണ് യൂണിയൻ ഓഫീസ് അങ്കണത്തിൽ നടന്നത്. 56 കുടുംബങ്ങൾക്ക് ആടുകളെ ലഭിച്ചു.
മൃഗസംരക്ഷണവകുപ്പിന്റെ കൊട്ടിയം കേന്ദ്രത്തിൽ ഗുണഭോക്താക്കൾക്ക് പരിശീലനം നൽകിയിട്ടാണ് ആടുകളെ വിതരണം ചെയ്തത്. അടുത്ത രണ്ട് വർഷം കൊണ്ട് യൂണിയനിലെ 1000 കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ചടങ്ങിൽ യൂണിയൻ സെക്രട്ടറി കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.എൽ.അജിത്, ഡോ. ജിനി ആനന്ദ്, ഡി.സജീവ്, കെ.നടരാജൻ, പി.സോമരാജൻ,
ആർ.ഗാന്ധി, കെ.സുജയ് കുമാർ, ആർ.ഷാജി, കെ.ചിത്രഗതൻ വി.പ്രശാന്ത്, ശോഭന ശിവാനന്ദൻ, ബീന പ്രശാന്ത് എന്നിവർ സംബന്ധിച്ചു.