velana-

കൊല്ലം: ഭാരതീയ വേലൻ സൊസൈറ്റി ജില്ലാ സമ്മേളനം ലയൺസ് ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വേലൻ സമുദായത്തിന്റെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്ന് എം.പി പറഞ്ഞു.

എക്സ് എം.പി പി. സോമപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതി വികസന നയം പ്രഖ്യാപിക്കണമെന്നും എയ്ഡഡ് മേഖലയിൽ സംവരണം നടപ്പാക്കണമെന്നും പൊതുമേഖല - സ്വകാര്യ മേഖല എന്നിവിടങ്ങളിൽ സംവരണം നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കടവിക്കാട് മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ഷീന മുരളി, ഓമനക്കുട്ടൻ, എസ്. അശോക് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.കെ. രവീന്ദ്രൻ (പ്രസിഡന്റ്), ഷീന മുരളി (സെക്രട്ടറി), എസ്.അശോക് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു